Saturday, September 26, 2009

പോള്‍ ‘വധം’: പ്രതികള്‍ പ്രഭാവര്‍മ്മ, പിഎം മനോജ്, എന്‍ മാധവന്‍കുട്ടി


സെപ്തംബര്‍ 24നാണ് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ സെബാസ്റ്റ്യന്‍ പോളിന് ചരമക്കുറിപ്പെഴുതുന്നത്. സെബാസ്റ്റ്യന്‍ പോളിനേയും മാതൃഭൂമിയില്‍ അദ്ദേഹം എഴുതിയ ലേഖനത്തിന്‍റേയും പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. ഇത്തരത്തില്‍ ഒരു ചരമക്കുറിപ്പ് വരുന്നുണ്ട് എന്നതിന്‍റെ സൂചന സെപ്തംബര്‍ 21ന് തന്നെ ശതമന്യു(പിഎം മനോജ്) ഉളളതുപറഞ്ഞാല്‍ എന്ന കോളത്തിലൂടെ നല്‍കിയിരുന്നു.

“ആ പൊലീസിന് കത്തിപണിയിച്ച കൊല്ലന്റെ കുടിയിലും ചെല്ലട്ടെ അന്വേഷണാത്മകന്മാര്‍ ക്യാമറയുമായി. ഇക്കാര്യത്തില്‍ അതിവിദഗ്ധരായ ആപ്പുക്കുട്ടന്‍, സെബാസ്റ്യന്‍ പോള്‍, രാംകുമാര്‍, ബാര്‍പീ ഭാസ്കര്‍ തുടങ്ങിയവരെ അണിനിരത്തി ഒരു ചര്‍ച്ച നടത്താനും സ്കോപ്പുണ്ട്”..more>> http://www.keralawatch.com/election2009/?p=15853

പിണറായി വിജയനോട് കടുത്ത ഭാഷ ഉപയോഗിച്ചത് അവിവേകമായിപ്പോയി; സെബാസ്റ്റ്യന്‍ പോള്‍


പാര്‍ട്ടി ചാനലില്‍ ഒമ്പതു വര്‍ഷം സെബാസ്റ്റ്യന്‍ പോള്‍ അവതരിപ്പിച്ച ‘മാധ്യമവിചാരം’ പരിപാടിക്ക് എന്തു സംഭവിച്ചു ? പാര്‍ട്ടിയുമായുളള ബന്ധം തുടരുമോ? പാര്‍ട്ടിക്കുളളില്‍ ആരാണ് തനിക്കെതിരെ കരുനീക്കുന്നത്… ? കേരളവാച്ച് പ്രതിനിധി ബോധുമായി സെബാസ്റ്റ്യാന്‍ പോള്‍ തറന്നു പറയുന്നു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം Keralawatch.com ല്‍ >>>http://www.keralawatch.com/election2009/?p=15869

Friday, September 25, 2009

ചന്ദ്രാഘോഷം മനോരമയിലെ ടാക്സും മാതൃഭൂമിയിലെ ഫാക്ടും (സെപ്തംബര്‍ 25)


ഫാക്ടുകളെക്കാള്‍ കൂടുതല്‍ ടാക്സിന് സാധ്യതയുളളതിനാല്‍ മലയാള മനോരമ ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയ വാര്‍ത്തയെ പരമാവധി ആഘോഷിച്ചിരിക്കുന്നു. ഒന്നാം പേജിലെ വേഴാമ്പല്‍ മുതല്‍ കൈതപ്രത്തിന്‍റെ കവിതവരെ ഉഷാര്‍ . എങ്ങനെയാണ് ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് തെളിയിച്ചതെന്ന് ലളിതമായ ഭാഷയില്‍ പറഞ്ഞിരിക്കുന്ന പത്രവും മലയാള മനോരമയാണ്.

“ചന്ദ്രനില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം സ്പെക്ട്രോമീറ്ററില്‍ പരിശോധിച്ചു. സാധാരണ പ്രകാശത്തില്‍ കാണപ്പെടുന്ന ചില ഇന്‍ഫ്രാറെഡ് വേവ്‍‍ലെങ്ത് ഇതില്‍ അപ്രത്യക്ഷമായി കണ്ടു. ചന്ദ്രോപരിതലത്തിലെ ജലതന്മാത്ര ആഗിരണം ചെയ്ത തരംഗങ്ങളാണ് കാണാതായതെന്ന് പരിശോധനയില്‍ വ്യക്തമായി” മലയാള മനോരമ

സെപ്തംബര്‍ 24ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെയാണ് നാസ ചന്ദ്രനില്‍ വെളളത്തിന്‍റെ സാന്നിധ്യം നാസ സ്ഥിരീകരിക്കുന്നത്. രാവിലെ മുതല്‍ വാര്‍ത്ത വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് ഇത്രയും നേരം വൈകിയതിന്‍റെ ക്ഷീണം മനോരമയും മാതൃഭൂമിയും ഒഴികെയുളള എല്ലാ പത്രങ്ങളിലുമുണ്ട്.

Thursday, September 24, 2009

മുല്ലപ്പെരിയാര്‍, ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന തമിഴ്നാട്













1988
ജൂണ്‍ മാസത്തിലാണ്‌ ഇടുക്കി ആദ്യമായി വിറച്ചത്‌. മിനിട്ടുകളുടെ ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. പാത്രങ്ങള്‍ തെറിച്ചുവീണു. റിക്‌ടര്‍ സ്‌കെയില്‍ പറഞ്ഞതനുസരിച്ച്‌ ചലനശക്തി മൂന്നിനു മുകളിലായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. അങ്ങിനെ കേരളത്തിലാദ്യമായി ഇടുക്കിക്കാര്‍ ഭൂചലനം എന്തെന്ന്‌ അനുഭവിച്ചറിഞ്ഞു. പിന്നീട്‌ ചെറുചലനങ്ങളായി. എത്രയോ തവണ! ഇടുക്കിക്കാര്‍ക്ക്‌ ഭൂചലനം കാറ്റും മഴയും പോലൊന്നായി. കാറ്റും മഴയും ജീവനുകളപഹരിച്ചപ്പോള്‍ ഭൂചലനം മാത്രം ആരെയും കവര്‍ന്നില്ല. അന്നേ പലരും പറഞ്ഞു, അണക്കെട്ടുകള്‍ ഇടുക്കി ജില്ലയ്‌ക്ക്‌ ശാപമാകുകയാണെന്ന്‌.

ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി. അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി.

മുഴുവന്‍ വായിക്കാന്‍ >>>>http://www.keralawatch.com/election2009/?p=14892

ചെലവു ചുരുക്കല്‍ മകാമകം










അരശിയന്‍

രള്‍ച്ചയിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് നട്ടം തിരിയാന്‍ പോകുന്ന ജനങ്ങള്‍ക്ക് അത്താണിയാവാന്‍ ഇന്ന് ഇന്ത്യയില്‍ കെല്‍പ്പുളള ഒരേയോരു പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്‍റെ മുഖമുദ്ര തന്നെ ജനസേവനമാണ്. സേവിച്ച് സേവിച്ച് ജനങ്ങള്‍ക്ക് സേവനം അസഹ്യമാകുന്നതുവരെ പ്രസ്തുത പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കും. സേവന മഹോത്സവസമിതിയുടെ നിലവിലുളള പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മന്‍‍‍മോഹന്‍സിംഗാണ്.

സേവനത്തിന്‍റെ ആക്കം കുറയുമ്പോള്‍ മന്‍‍‍മോഹനെ കണ്ണുരുട്ടി കാണിക്കാനും ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരേയും യഥാര്‍ത്ഥ ഗാന്ധിയന്‍മാരാക്കി മാറ്റാനും വേണ്ടി ജന്‍പഥ് പത്തില്‍ മാഡമുളളപ്പോള്‍ സംഗതികളെല്ലാം അതിന്‍റെ വഴിക്കുവരും എന്നുളളത് അച്ചട്ടാണ്. തുച്ഛമായ ആയിരം കോടിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിലവ് ഒതുക്കിയതും ജനസേവന മനോഭാവം ഒന്നുകൊണ്ട് മാത്രമാണ്.

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=15660

ഇതിഹാസങ്ങളുടെ ഖസാക്ക്










ങ്ങനെ ഒരു നട്ടുച്ച നേരത്താണ് ഞങ്ങള്‍ ഖസാക്കിലെത്തിയത്. ഖസാക്കിലെ കരിമ്പനകളെല്ലാം കിഴക്കന്‍ കാറ്റിനെ കാതോര്‍ത്തു നില്‍ക്കുകയാണ്. ഇന്നലെ പെയ്ത മഴയുടെ മാറാല വയലുകള്‍ക്കുമീതെ തിളങ്ങി നില്‍പ്പുണ്ട്. ചൂടുകൂടി വരുന്നു. എങ്കിലും മനസ്സുതണുപ്പിക്കുന്ന കാഴ്ച്ചകളാണ് നാട്ടുവഴികളില്‍. ചളിനിറഞ്ഞ മണ്‍പാതയിലൂടെ മുന്നോട്ടു നടന്നു. ചുറ്റും നോക്കെത്താദൂരത്തോളം പച്ചയുടെ വേലിയേറ്റമാണ്.

വഴിയിലെ കുഞ്ഞു പാലത്തിനുചുവട്ടിലെ ഇത്തിരിവെളളത്തില്‍ താറാവുകൂട്ടം കളിച്ചുതിമിര്‍ക്കുകയാണ്. മണ്‍ വഴികളില്‍ നിന്ന് പതിയേ വയല്‍ വരമ്പിലേക്കിറങ്ങി. അങ്ങ് ദൂരെ വിശാലമായ പാടത്തിനുമപ്പുറത്ത് കുന്നിറങ്ങി വരുന്ന മഴ മേഘങ്ങള്‍ . ആ വയല്‍ ‍ഞരമ്പുകളിലൂടെ രവിയുടെ ഏകാധ്യാപക വിദ്യാലയം ലക്ഷ്യമാകകി നടന്നു...

മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=14432

പിണറായിക്ക് വെര്‍ട്ടിഗോ?







1958ല്‍ പുറത്തിറങ്ങിയ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെ പേരാണ് ‘വെര്‍ട്ടിഗോ’. ഭാര്യയെ അകാരണമായി സംശയിക്കുന്ന ഒരു റിട്ടയേഡ് പോലീസ് ഡിറ്റക്ടീവിന്‍റെ കഥയാണിത്. അകാരണമായ ഭയമാണ് (അക്രോഫോബിയ) ഹിച്കോക്കിന്‍റെ സിനിമയിലെ യഥാര്‍ത്ഥ നായകന്‍.

ഹിച്ച്കോക്കിന്‍റെ സിനിമയുടെ അതേ പേരുളള രോഗമാണ് പിണറായിക്കെന്നാണ് മലയാള മനോരമ സൂചന നല്‍കിയിരിക്കുന്നത്. ഈ രോഗം മൂലമാണത്രേ പിണറായി കോടതിയില്‍ ഹാജരാകാഞ്ഞത്. ആന്തരിക കര്‍ണത്തിലെ സ്രവത്തിന്‍റെ ഏറ്റക്കുറച്ചില്‍ മൂലം ശരീരത്തിന്‍റെ സമനില തെറ്റുന്ന രോഗമാണ് വെര്‍ട്ടിഗോ.

ഇരിക്കുകയോ നില്‍ക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ താഴേക്ക് വീണു പോകുമോ എന്ന അകാരണമായ ഭയമാണ് വെര്‍ട്ടിഗോയുടെ പ്രധാന ലക്ഷണം. ചുരുക്കത്തില്‍ ശരീരത്തിന്‍റെ തുലനനില തെറ്റിക്കുന്ന രോഗം.

മുഴുവന്‍ വായിക്കാന്‍ >>> http://www.keralawatch.com/election2009/?p=15544

Wednesday, September 23, 2009

വിഎസ്, ഇവര്‍ നെക്സലേറ്റുകളല്ല


ഭൂപരിഷ്ക്കരണത്തിനുശേഷവും റോഡ് തോട് കനാല്‍ പുറമ്പോക്കുകളിലേക്ക് ജീവിതം വലിച്ചെറിയപ്പെട്ട ഒരു ജനതയുടെ ഭൂമിക്കുവേണ്ടിയുളള ആര്‍പ്പുവിളികളാണ് ഇന്ന് ചെങ്ങറയില്‍ നിന്ന് കേള്‍ക്കുന്നത്. ഒന്നുകില്‍ മണ്ണ് അല്ലെങ്കില്‍ മരണം, ഇപ്പോള്‍ ചെങ്ങറയില്‍ നിന്നുയരുന്ന മുദ്രാവാക്യമിതാണ്. എന്നാല്‍ അപ്പോഴേക്കും ഏകെജിയുടെ പാര്‍ട്ടി അവര്‍‍‍ക്കെതിരായി മാറിയിരുന്നു. മണ്ണിനുവേണ്ടി സമരം ചെയ്യുന്ന ചെങ്ങറയിലെ സമരക്കാരെ ഓടിച്ചിട്ട് പട്ടിയെ പോലെ തല്ലാനും സ്ത്രീകളെ മാനഭംഗപ്പെടുത്താനും മടിയില്ലാത്ത മാടമ്പിമാരെപോലെ ആയിരിക്കുന്നു ഏകെജി വളര്‍ത്തിയ പാര്‍ട്ടി.ഭൂസമരങ്ങളിലൂടെയും കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയും വളര്‍ന്നു വന്ന കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ആ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയും ചെങ്ങറ സമരക്കാരെ നെക്സലുകളെന്നും മോഷ്ട്ടാക്കളെന്നും ആക്ഷേപിക്കുന്നു.

എന്തുകൊണ്ട് ഇങ്ങനെ? വലിയ വിദ്യാഭ്യാസമില്ലാത്ത, ഒരു രാഷ്‍‍ട്രീയ പാര്‍ട്ടിയുടേയും വാലോ തലയോ ആകാതെ ഒരു ളാഹ ഗോപാലന്‍ നയിക്കുന്ന പ്രസ്ഥാനത്തിന് എങ്ങനെ ഇത്രയും ജനപിന്തുണ കിട്ടി. ചെങ്ങറയിലെ റബര്‍എസ്റ്റേറ്റുകളിലെ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍‍‍കൊണ്ടുണ്ടാക്കിയ കൂരകളില്‍ ഇവര്‍‍ക്കെങ്ങനെ രണ്ടു വര്‍‍ഷം സമരവുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞു? ചെങ്ങറ സമരഭൂമിയിലെ ഏഴായിരത്തോളം കുടുംബങ്ങള്‍ എങ്ങനെയാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി ജീവിച്ചത്? ഇതറിയാന്‍ മുന്‍ വിധികളില്ലാത്ത അന്വേഷണമാണ് കേരളാ വാച്ച് നടത്തിയത്.

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=11142&page=3

വീരനും മാതൃഭൂമിയും യുഡിഎഫില്‍ ഒപ്പിട്ടു

സുബിന്‍
രുപത്തേഴു വര്‍ഷം നീണ്ട ഇടതു മുന്നണി ബന്ധം അവസാനിപ്പിച്ച് ജനതാദള്‍ വീരന്‍ പക്ഷം വലതുമുന്നണിയില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. “കെ.എം. മാണിക്കും എം.വി. രാഘവനും അടുത്തുള്ള കസേരയില്‍ അവര്‍ എം.പി. വീരേന്ദ്രകുമാറിനെ ആനയിച്ചിരുത്തി. തുടര്‍ന്ന്‌ യു.ഡി.എഫിന്റെ ഭാഗമാകുന്ന ചരിത്രരേഖയില്‍ എം.പി. വീരേന്ദ്രകുമാര്‍ ഒപ്പുവച്ചപ്പോള്‍ ഹാളില്‍ വീണ്ടും കരഘോഷമുയര്‍ന്നു” ഇങ്ങനെയൊക്കെയാണ് മാതൃഭൂമി സംഭവത്തെ വിശദീകരിച്ചിരിക്കുന്നത്.

വീരന്‍പക്ഷം യുഡിഎഫില്‍ ഒപ്പിട്ടു കയറിയതിനുശേഷം ആദ്യ വെടി പൊട്ടിച്ചത്കോണ്‍ഗ്രസ് നേതാവായ കെകെ രാമചന്ദ്രന്‍ മാസ്റ്ററാണ് . വീരേന്ദ്രകുമാര്‍ ജനതാദളിന് ഹോംഗ്രൗണ്ടായ വയനാട്ടില്‍ പോലും 2000 മുതല്‍ 3000 വോട്ടുകള്‍ മാത്രമേ ഉളളൂ എന്നാണ് അദ്ദേഹം ഉന്നയിച്ച ചെറുതല്ലാത്ത ആരോപണം.(2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം വി ശ്രേയാംസ് കുമാര്‍ കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ 1841വോട്ടുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു എന്നത് വേറെ കാര്യം)

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=15395

സെക്കുലറായ തങ്ങളും ചില യാഥാര്‍ത്ഥ്യങ്ങളും..


രണശേഷം പുകഴ്ത്തലുകള്‍ കൊണ്ട് മൂടുന്നത് സ്വാഭാവികം. എന്നാല്‍ ശിഹാബ് തങ്ങളുടെ കാര്യത്തില്‍ സംഭവിച്ചത് തികച്ചും രസാവഹം തന്നെ. മലയാളം മാധ്യമങ്ങളും രാഷ്ടീയ തൊഴിലാളികളും ഒരുപോലെ തങ്ങളെ ലോകം കണ്ടതില്‍ വച്ച് എറ്റവും വലിയ സെക്കുലറിസ്റ്റ് അപ്പോസ്തലന്‍ നിര്യാതനായത് പോലെയാണ് ചിത്രീകരിച്ചത്. ഇതിന് എടുത്തുകാട്ടുന്നതോ, ബാബറി മസ്ജിദ് സംഭവത്തിനുശേഷം ലീഗ് കാണിച്ചതായ് ആരോപിക്കപ്പെടുന്ന സംയമനവും.
മാധ്യമം ലേഖനത്തില്‍ തങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ബാലകൃഷ്ണപിളള എഴുതിയ ലേഖനത്തില്‍ ബാബറി മസ്ജിദ്ദിനുശേഷം കേരളം മതേതരത്വത്തിന്‍റെ പച്ചതുരുത്തായ് നിലകൊണ്ടത് മുസ്ലീം സമുദായം തങ്ങളുടെ ആഹ്വാനം ചെവിക്കൊണ്ടതു കൊണ്ടാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.

മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=12099

അമ്മാ, തമ്പി തൂങ്കറേ..


നന്ദന്‍ മണിരത്‌നത്തെ ആദ്യമായി കാണുന്നത് കോയമ്പത്തൂരില്‍ നടന്ന സി.പി.ഐ (എം) ന്‍റെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലായിരുന്നു. ചുവന്ന കുപ്പായം ധരിച്ച പാര്‍ട്ടി വൊളണ്ടിയര്‍മാര്‍ക്കിടയില്‍ സുന്ദരനും മിതഭാഷിയും പൊതുവില്‍ ലജ്ജാലുവുമായ ആ പതിനേഴുകാരന്‍ വേറിട്ടു നിന്നു.

തമിഴ് സിനിമയെ ലോകനിലവാരത്തിലേക്കുയര്‍ത്തിയ സംവിധായകന്‍ മണിരത്‌നത്തിന്‍റെയും അനുപമ നടി സുഹാസിനിയുടേയും ഏക പുത്രനായതിനാല്‍ തുടക്കം മുതല്‍ തന്നെ ഈ പ്ലസ് ടു വിദ്യാര്‍ത്ഥി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ തുടങ്ങിയിരുന്നു. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കാന്‍ ഓടി നടക്കുന്ന നിരവധി സാദാ വോളണ്ടിയര്‍മാരില്‍ ഒരാളായി മണിരത്‌നത്തിന്‍റെയും സുഹാസിനിയുടേയും മകന്‍ മാറിയത് പലര്‍ക്കും അത്യത്ഭുതമായിരുന്നു....
മുഴുവന്‍ വായിക്കുക>>>>http://www.keralawatch.com/election2009/?p=14512

Tuesday, September 22, 2009

മാധ്യമവിമര്‍ശനം,മണ്ണാങ്കട്ട !










കെ.എ ഷാജി

സമീപകാലം വരെ കേരളത്തിലെ പ്രമുഖ മാധ്യമ വിമര്‍ശകര്‍ തകര്‍പ്പന്‍ സിനിമകളുടെ തിരക്കഥാകൃത്തുക്കളായിരുന്നു. മാധ്യമ സദാചാരത്തിന്‍റെ ആപ്‌തവാക്യങ്ങള്‍ പേനയില്‍ സള്‍ഫ്യൂരിക് ആസിഡ് നിറച്ചെഴുതി അവര്‍ സൂപ്പര്‍ താരങ്ങളുടെ ചുണ്ടുകളില്‍ വച്ചു കൊടുക്കും. താരം അതെല്ലാം ഒറ്റ ശ്വാസത്തില്‍ കുത്തഴിഞ്ഞ മാധ്യമ സമീപനങ്ങളുടെ പ്രണേതാവായി രംഗത്തെത്തുന്ന നടന്‍റെ മുഖത്ത് നോക്കി അലറി വിളിക്കും. അങ്ങനെ കഥയെഴുതിയ ചിലരെല്ലാം പിന്നീട് ഭൂമാഫിയകളുടേയും വെറുക്കപ്പെട്ടവരുടേയും ഇതര നിക്ഷിപ്‌ത താത്‌പര്യക്കാരുടേയുമെല്ലാം പിണിയാളുകളായി മാറി എന്നത് ഇവിടെ തത്‌ക്കാലം മറന്നുകളയാം >>>> മുഴുവന്‍ വായിക്കുക http://www.keralawatch.com/election2009/?p=14471
ഉടന്‍ വരുന്നൂ....