Saturday, October 3, 2009

ത്യാഗം



മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ഖേഡി, ബല്‍വാഡി എന്നീ ഗ്രാമങ്ങളില്‍ നിന്നും ഇന്തോറിലെത്തിയതായിരുന്നു കേകിബായിയും കൂട്ടുകാരും. കൂട്ടുകാര്‍ എന്ന് പറയുന്നതിനെക്കാളേറെ നാട്ടുകാര്‍ എന്ന് പറയുന്നതാണ് ശരി.അവര്‍ തികഞ്ഞ ഗ്രാമീണരാണ്. തലേന്ന് അര്‍ദ്ധരാത്രിക്ക് ശേഷമാണ് അവര്‍ ഇന്തോറിലെത്തിയത്.

ദിവസങ്ങളുടെ അഴുക്ക് പുരണ്ട വസ്ത്രങ്ങളും ഉറക്കമൊഴിഞ്ഞതിന്റെ ക്ഷീണവുമായി എത്തിയ അവര്‍ എല്ലാം നഷ്ടമായവരാണ്. വര്‍ഷങ്ങളായി തങ്ങള്‍ അധ്വാനിച്ച് പോന്ന മണ്ണ് പോലും അപഹരിക്കപ്പെട്ടവര്‍. അവസാനനിമിഷം വരെ അവര്‍ ചെറുത്തുനിന്നു. എന്നാല്‍ അധികാരത്തിന്റെ ശക്തിക്ക് മുന്നില്‍ പരാജയപ്പെടുകയല്ലാതെ അവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നില്ല. ആ പരാജയം അതിക്രൂരമായിരുന്നുതാനും.

കേകിബായി മാത്രമായിരുന്നില്ല അവിടെ മക്കളെ കാണാതായി വിലപിക്കുന്ന അമ്മ. തങ്ങളുടെ വീട്ടിലെ പുരുഷന്മാരോ കുട്ടികളോ എവിടെയാണെന്ന് പോലും അറിയാന്‍ കഴിയാത്ത നിരവധിപേരുടെ സംഗമസ്ഥാനമായിരുന്നു ആ സമരപ്പന്തല്‍.

അവരുടെ ഗ്രാമം എന്ന് പറയാന്‍ ഒരു നാട് രണ്ട് ദിവസം മുമ്പുവരെയേ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ക്ക് അത്രനാള്‍ ജീവജലമേകിയിരുന്ന നര്‍മ്മദ ഗ്രാമത്തെയാകെ വിഴുങ്ങുന്നത് കാണാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അതിനും മുമ്പ് അവര്‍ അവിടെ നിന്നു പുറത്താക്കപ്പെട്ടിരുന്നു. തങ്ങളുടെ ഗ്രാമത്തിനും വര്‍ഷങ്ങളുടെ അധ്വാനത്തിനുമൊപ്പം മുങ്ങിത്തീരാനായിരുന്നു അവരുടെ തീരുമാനം.
മുഴുവന്‍ വായിക്കുക >>>http://www.keralawatch.com/election2009/?p=17048

സഖാവെ, ലാവലിനെതിരായ സമരത്തിനും ഈ ജനപിന്തുണയുണ്ടോ?


മനുഷ്യചങ്ങലയെക്കുറിച്ചു വര്‍ണ്ണിച്ച് ദേശാഭിമാനി വാര്‍ത്ത തുടങ്ങുന്നതിങ്ങനെ, “കരാറിന്റെ വിപത്തുപോലെ കറുത്തിരുണ്ട മാനത്തിനു കീഴെ 30 ലക്ഷത്തിലേറെ ജനങ്ങള്‍ എണ്ണൂറോളം കിലോമീറ്റര്‍ ഇടമുറിയാതെ ഒത്തുചേര്‍ന്ന് കേരളത്തിന് പ്രതിരോധക്കോട്ട തീര്‍ത്തു. മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും ചിന്തിക്കാന്‍പോലും കഴിയാത്തവിധം വിമര്‍ശകരുടെ നാവടച്ച് മനുഷ്യച്ചങ്ങല അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തോടെ യഥാര്‍ഥ്യമായി”

പാര്‍ട്ടി പത്രം പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങിയാലും ഒരു സംശയം ബാക്കിയുണ്ട്. പാര്‍ട്ടി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന എല്ലാ സമരങ്ങള്‍ക്കും ഈ ജനപങ്കാളിത്തം ഉറപ്പുണ്ടെന്ന് സഖാക്കള്‍ക്ക് പറയാനാകുമോ? പാര്‍ട്ടി രാഷ്‍‍ട്രീയപരമായും നിയമപരമായും ‘വൈദ്യശാസ്ത്രപരമായും’ നേരിട്ടുകൊണ്ടിരിക്കുന്ന ലാവലിന്‍ കേസിനെതിരെ ചങ്ങലതീര്‍ത്ത് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്താല്‍ എത്രക്കുണ്ടാവും ബഹുജനപങ്കാളിത്തം.

മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=16945

Friday, October 2, 2009

എവിടെ ചുള്ളിക്കാട്?


നിക്കറിട്ടു നടക്കുന്ന പ്രായത്തില്‍ ചുള്ളിക്കമ്പ് ഒടിച്ചു നടക്കുന്നതിനു പകരം കവിതയാണ് ആ പയ്യന്‍
പൊടിച്ചു നടന്നത്. ആടുകളെ മേയ്ക്കുന്നതു പോലെ വാക്കുകളെ മേയ്ചു നടന്നതു കൊണ്ടു പിന്നീട് ഗുണമുണ്ടായി. പയ്യന്‍ രണ്ടിനമാണ് ഇനാമായി കിട്ടിയത്. ഒന്ന്, നൊസ്റ്റാള്‍ജിക്കായി
നല്ല നാട്ടു വിഭവങ്ങളൊക്കെച്ചേര്‍ത്ത് കവിതക്കഞ്ഞി ഉണ്ടാക്കാനാറിയുന്ന
കവയത്രി വിജയലക്ഷ്മിയെ. രണ്ട്, കാമ്പസിന്‍റെ സ്വന്തം കവിയെന്ന കവിതാപ്പട്ടം.
എഴുപതുകളിലും എന്‍പതുകളിലും തൊണ്ട പൊട്ടിപ്പാടി നടക്കുക ഒരു ശീലമാക്കിയിരുന്നു.
എഴുന്നു നില്‍ക്കുന്ന വാരിയെല്ലുകളും പടര്‍ന്നു കാടായി നില്‍ക്കുന്ന മുടിയും കൂടി ചേര്‍ന്നപ്പോള്‍ ചുള്ളിക്കാട് എന്ന പേര്‍ അന്വര്‍ത്ഥമാവുകയും ചെയ്തു. എവിടെ ജോണ്‍? എന്നു ചോദ്യമിട്ടപ്പോഴെല്ലാം
ആള്‍ക്കൂട്ടവും കൂടെ കുരവയിട്ട കാലം.
എന്നാല്‍ പിന്നീട് കാലം മാറി. കവിതയും കൂടെയുള്ളോരും മാറി. (കാടെവിടെ മക്കളേ, കൂടെയുള്ളോരെവിടെ മക്കളേ?…)ബാലചന്ദ്രന്‍ ചുള്ളിക്കാടും മാറി. (ഇടയ്ക്ക് മതവും മാറി. മതമേതായാലും കവിത നന്നായാല്‍ മതിയല്ലോ!)മലയാളത്തിലെ പ്രമുഖനായ കഥയെഴുത്തുകാരന്‍റെ കാലു പിടിച്ച് സീരിയലില്‍ ഒരു സെന്‍സേഷനല്‍ എന്‍ട്രി നടത്തുന്നിടത്ത് ചുള്ളിക്കാടന്‍ ജീവിതത്തിന്‍റെ രണ്ടാം എപ്പിസോഡ് തുടങ്ങുന്നു.
മുഴുവന്‍ വായിക്കുക >>>http://www.keralawatch.com/election2009/?p=15850

ലോഹപുരുഷന്‍റെ രാഷ്‍‍ട്രീയ വി ആര്‍ എസ്


സ്വന്തം അദ്ധ്വാനംകൊണ്ട് ബിജെപി എന്ന രാഷ്‍ട്രീയപാര്‍ട്ടിയെ ഒരു കര പറ്റിയ്ക്കാന്‍ അഹോരാത്രം മെനക്കെട്ട നേതാവാണ് അദ്വാനി. 1990ല്‍ ബിജെപി ഒരു രഥം പണിക്കഴിപ്പിച്ചപ്പോള്‍ അതിനകത്ത് ചാടിക്കയറി ഡ്രൈവ് ചെയ്യാനുളള ചങ്കൂറ്റം ഈ ലോഹമനുഷ്യന് മാത്രമേ ഉണ്ടായിരുന്നുളളു.

സംഘപരിവാര്‍ വൃദ്ധന്‍മാര്‍ അദ്വാനിയെ നോക്കി യെവന്‍ പുലിയാണെന്ന് മൊഴിഞ്ഞു. നാഗ്പൂരില്‍ ചിന്തന്‍ബൈഠക്കിന് കേറിച്ചെല്ലുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഭാവി പ്രധാനമന്ത്രി വരുന്നു എന്ന അടക്കം പറച്ചിലും കേട്ടതോടുകൂടി തന്‍റെ രാജയോഗം തെളിഞ്ഞു എന്ന് അദ്വാനി മനസിലുറപ്പിച്ചതാണ്.

അങ്ങനെ പെട്ടെന്നുണ്ടായ വര്‍ദ്ധിത വീര്യത്തിലാണ് പളളി ഇടിച്ചുനിരത്താന്‍ കര്‍സേവ ചട്ടംകെട്ടിയത്. കേള്‍ക്കേണ്ട താമസം സാധിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഹിന്ദുത്വം വോട്ടായി ബാലറ്റ് പെട്ടിയില്‍ കുമിഞ്ഞുകൂടി പുറത്തേയ്ക്കൊഴുകുമെന്ന് അദ്വാനിയും സംഘപരിവാരങ്ങളും നാഴികയ്ക്ക് നാല്പതുവട്ടം സ്വപ്നം കാണുകകൂടി ചെയ്തു.
മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=16725

ഗാന്ധി കീ ജയ്


ഇപ്പോളിതാ ഒരു പേനക്കമ്പനിയാണ്‌ ഗാന്ധിജിയെ വില്‍ക്കുന്നത്‌. ദണ്‌ഡിയാത്രയെ ഓര്‍മ്മിക്കണമെന്ന കാര്യം നമ്മെ ഓര്‍മ്മിപ്പിച്ചത്‌ മോണ്ട്‌ബ്ലാങ്ക്‌ പേനക്കമ്പനിയാണ്‌. വടിയും കുത്തി ഉപ്പു കുറുക്കാന്‍ പോയ ഗാന്ധി നിങ്ങളുടെ ഓര്‍മ്മത്തുമ്പിലായിരുന്നു ഇതുവരെയെങ്കില്‍ അതിതാ പേനത്തുമ്പിലെത്തി നില്‍ക്കുന്നു.

ദരിദ്ര നാരായണന്‍മാരുടെ ഉന്നമനത്തിനായി, യത്‌നിച്ച ഗാന്ധിജിയുടെ പേരിലിറങ്ങുന്ന പെന്നിന്‌ മോണ്ട്‌ ബ്ലാങ്ക്‌ ചില്ലറ വിലയായി നിര്‍ദേശിച്ചത്‌ ചില്ലറയല്ല.ആള്‍ ചില്ലറക്കാരനല്ലല്ലോ, അദ്ദേഹത്തിന്‍റ് വിലയിടിക്കാനാവുമോ? 14 ലക്ഷം രൂപ. ഗാന്ധിജി നൂറ്റ നൂലിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചരട് അടക്ക മാണത്രേ പേന പുറത്തുവരിക. ദണ്‌ഡിയാത്രയുടെ ദൈര്‍ഘ്യം 241 മൈലായിരുന്നല്ലോ. അതോര്‍മ്മിപ്പിക്കാന്‍ കമ്പനി 241 പേനകളാണിറക്കുക. ഈ 241 എണ്ണത്തിലും റോഡിയം പൂശിയ 18 ക്യാരറ്റ്‌ സ്വര്‍ണ നിബ്ബാണത്രെ. ഈ നിബിലാണ്‌ വടിയും കുത്തി ഗാന്ധി ജി നില്‍ക്കുക. സുവര്‍ണ്ണ ഗാന്ധി!

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=16788