Saturday, October 3, 2009

ത്യാഗം



മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ഖേഡി, ബല്‍വാഡി എന്നീ ഗ്രാമങ്ങളില്‍ നിന്നും ഇന്തോറിലെത്തിയതായിരുന്നു കേകിബായിയും കൂട്ടുകാരും. കൂട്ടുകാര്‍ എന്ന് പറയുന്നതിനെക്കാളേറെ നാട്ടുകാര്‍ എന്ന് പറയുന്നതാണ് ശരി.അവര്‍ തികഞ്ഞ ഗ്രാമീണരാണ്. തലേന്ന് അര്‍ദ്ധരാത്രിക്ക് ശേഷമാണ് അവര്‍ ഇന്തോറിലെത്തിയത്.

ദിവസങ്ങളുടെ അഴുക്ക് പുരണ്ട വസ്ത്രങ്ങളും ഉറക്കമൊഴിഞ്ഞതിന്റെ ക്ഷീണവുമായി എത്തിയ അവര്‍ എല്ലാം നഷ്ടമായവരാണ്. വര്‍ഷങ്ങളായി തങ്ങള്‍ അധ്വാനിച്ച് പോന്ന മണ്ണ് പോലും അപഹരിക്കപ്പെട്ടവര്‍. അവസാനനിമിഷം വരെ അവര്‍ ചെറുത്തുനിന്നു. എന്നാല്‍ അധികാരത്തിന്റെ ശക്തിക്ക് മുന്നില്‍ പരാജയപ്പെടുകയല്ലാതെ അവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നില്ല. ആ പരാജയം അതിക്രൂരമായിരുന്നുതാനും.

കേകിബായി മാത്രമായിരുന്നില്ല അവിടെ മക്കളെ കാണാതായി വിലപിക്കുന്ന അമ്മ. തങ്ങളുടെ വീട്ടിലെ പുരുഷന്മാരോ കുട്ടികളോ എവിടെയാണെന്ന് പോലും അറിയാന്‍ കഴിയാത്ത നിരവധിപേരുടെ സംഗമസ്ഥാനമായിരുന്നു ആ സമരപ്പന്തല്‍.

അവരുടെ ഗ്രാമം എന്ന് പറയാന്‍ ഒരു നാട് രണ്ട് ദിവസം മുമ്പുവരെയേ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ക്ക് അത്രനാള്‍ ജീവജലമേകിയിരുന്ന നര്‍മ്മദ ഗ്രാമത്തെയാകെ വിഴുങ്ങുന്നത് കാണാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അതിനും മുമ്പ് അവര്‍ അവിടെ നിന്നു പുറത്താക്കപ്പെട്ടിരുന്നു. തങ്ങളുടെ ഗ്രാമത്തിനും വര്‍ഷങ്ങളുടെ അധ്വാനത്തിനുമൊപ്പം മുങ്ങിത്തീരാനായിരുന്നു അവരുടെ തീരുമാനം.
മുഴുവന്‍ വായിക്കുക >>>http://www.keralawatch.com/election2009/?p=17048

No comments:

Post a Comment