Friday, October 2, 2009

ഗാന്ധി കീ ജയ്


ഇപ്പോളിതാ ഒരു പേനക്കമ്പനിയാണ്‌ ഗാന്ധിജിയെ വില്‍ക്കുന്നത്‌. ദണ്‌ഡിയാത്രയെ ഓര്‍മ്മിക്കണമെന്ന കാര്യം നമ്മെ ഓര്‍മ്മിപ്പിച്ചത്‌ മോണ്ട്‌ബ്ലാങ്ക്‌ പേനക്കമ്പനിയാണ്‌. വടിയും കുത്തി ഉപ്പു കുറുക്കാന്‍ പോയ ഗാന്ധി നിങ്ങളുടെ ഓര്‍മ്മത്തുമ്പിലായിരുന്നു ഇതുവരെയെങ്കില്‍ അതിതാ പേനത്തുമ്പിലെത്തി നില്‍ക്കുന്നു.

ദരിദ്ര നാരായണന്‍മാരുടെ ഉന്നമനത്തിനായി, യത്‌നിച്ച ഗാന്ധിജിയുടെ പേരിലിറങ്ങുന്ന പെന്നിന്‌ മോണ്ട്‌ ബ്ലാങ്ക്‌ ചില്ലറ വിലയായി നിര്‍ദേശിച്ചത്‌ ചില്ലറയല്ല.ആള്‍ ചില്ലറക്കാരനല്ലല്ലോ, അദ്ദേഹത്തിന്‍റ് വിലയിടിക്കാനാവുമോ? 14 ലക്ഷം രൂപ. ഗാന്ധിജി നൂറ്റ നൂലിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചരട് അടക്ക മാണത്രേ പേന പുറത്തുവരിക. ദണ്‌ഡിയാത്രയുടെ ദൈര്‍ഘ്യം 241 മൈലായിരുന്നല്ലോ. അതോര്‍മ്മിപ്പിക്കാന്‍ കമ്പനി 241 പേനകളാണിറക്കുക. ഈ 241 എണ്ണത്തിലും റോഡിയം പൂശിയ 18 ക്യാരറ്റ്‌ സ്വര്‍ണ നിബ്ബാണത്രെ. ഈ നിബിലാണ്‌ വടിയും കുത്തി ഗാന്ധി ജി നില്‍ക്കുക. സുവര്‍ണ്ണ ഗാന്ധി!

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=16788

No comments:

Post a Comment