Friday, October 2, 2009

എവിടെ ചുള്ളിക്കാട്?


നിക്കറിട്ടു നടക്കുന്ന പ്രായത്തില്‍ ചുള്ളിക്കമ്പ് ഒടിച്ചു നടക്കുന്നതിനു പകരം കവിതയാണ് ആ പയ്യന്‍
പൊടിച്ചു നടന്നത്. ആടുകളെ മേയ്ക്കുന്നതു പോലെ വാക്കുകളെ മേയ്ചു നടന്നതു കൊണ്ടു പിന്നീട് ഗുണമുണ്ടായി. പയ്യന്‍ രണ്ടിനമാണ് ഇനാമായി കിട്ടിയത്. ഒന്ന്, നൊസ്റ്റാള്‍ജിക്കായി
നല്ല നാട്ടു വിഭവങ്ങളൊക്കെച്ചേര്‍ത്ത് കവിതക്കഞ്ഞി ഉണ്ടാക്കാനാറിയുന്ന
കവയത്രി വിജയലക്ഷ്മിയെ. രണ്ട്, കാമ്പസിന്‍റെ സ്വന്തം കവിയെന്ന കവിതാപ്പട്ടം.
എഴുപതുകളിലും എന്‍പതുകളിലും തൊണ്ട പൊട്ടിപ്പാടി നടക്കുക ഒരു ശീലമാക്കിയിരുന്നു.
എഴുന്നു നില്‍ക്കുന്ന വാരിയെല്ലുകളും പടര്‍ന്നു കാടായി നില്‍ക്കുന്ന മുടിയും കൂടി ചേര്‍ന്നപ്പോള്‍ ചുള്ളിക്കാട് എന്ന പേര്‍ അന്വര്‍ത്ഥമാവുകയും ചെയ്തു. എവിടെ ജോണ്‍? എന്നു ചോദ്യമിട്ടപ്പോഴെല്ലാം
ആള്‍ക്കൂട്ടവും കൂടെ കുരവയിട്ട കാലം.
എന്നാല്‍ പിന്നീട് കാലം മാറി. കവിതയും കൂടെയുള്ളോരും മാറി. (കാടെവിടെ മക്കളേ, കൂടെയുള്ളോരെവിടെ മക്കളേ?…)ബാലചന്ദ്രന്‍ ചുള്ളിക്കാടും മാറി. (ഇടയ്ക്ക് മതവും മാറി. മതമേതായാലും കവിത നന്നായാല്‍ മതിയല്ലോ!)മലയാളത്തിലെ പ്രമുഖനായ കഥയെഴുത്തുകാരന്‍റെ കാലു പിടിച്ച് സീരിയലില്‍ ഒരു സെന്‍സേഷനല്‍ എന്‍ട്രി നടത്തുന്നിടത്ത് ചുള്ളിക്കാടന്‍ ജീവിതത്തിന്‍റെ രണ്ടാം എപ്പിസോഡ് തുടങ്ങുന്നു.
മുഴുവന്‍ വായിക്കുക >>>http://www.keralawatch.com/election2009/?p=15850

No comments:

Post a Comment