
അരശിയന്‍
വരള്‍ച്ചയിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് നട്ടം തിരിയാന്‍ പോകുന്ന ജനങ്ങള്‍ക്ക് അത്താണിയാവാന്‍ ഇന്ന് ഇന്ത്യയില്‍ കെല്‍പ്പുളള ഒരേയോരു പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്‍റെ മുഖമുദ്ര തന്നെ ജനസേവനമാണ്. സേവിച്ച് സേവിച്ച് ജനങ്ങള്‍ക്ക് സേവനം അസഹ്യമാകുന്നതുവരെ പ്രസ്തുത പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കും. സേവന മഹോത്സവസമിതിയുടെ നിലവിലുളള പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മന്‍മോഹന്‍സിംഗാണ്.
സേവനത്തിന്‍റെ ആക്കം കുറയുമ്പോള്‍ മന്‍മോഹനെ കണ്ണുരുട്ടി കാണിക്കാനും ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരേയും യഥാര്‍ത്ഥ ഗാന്ധിയന്‍മാരാക്കി മാറ്റാനും വേണ്ടി ജന്‍പഥ് പത്തില്‍ മാഡമുളളപ്പോള്‍ സംഗതികളെല്ലാം അതിന്‍റെ വഴിക്കുവരും എന്നുളളത് അച്ചട്ടാണ്. തുച്ഛമായ ആയിരം കോടിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിലവ് ഒതുക്കിയതും ജനസേവന മനോഭാവം ഒന്നുകൊണ്ട് മാത്രമാണ്.
മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=15660

No comments:
Post a Comment