
അങ്ങനെ ഒരു നട്ടുച്ച നേരത്താണ് ഞങ്ങള്‍ ഖസാക്കിലെത്തിയത്. ഖസാക്കിലെ കരിമ്പനകളെല്ലാം കിഴക്കന്‍ കാറ്റിനെ കാതോര്‍ത്തു നില്‍ക്കുകയാണ്. ഇന്നലെ പെയ്ത മഴയുടെ മാറാല വയലുകള്‍ക്കുമീതെ തിളങ്ങി നില്‍പ്പുണ്ട്. ചൂടുകൂടി വരുന്നു. എങ്കിലും മനസ്സുതണുപ്പിക്കുന്ന കാഴ്ച്ചകളാണ് നാട്ടുവഴികളില്‍. ചളിനിറഞ്ഞ മണ്‍പാതയിലൂടെ മുന്നോട്ടു നടന്നു. ചുറ്റും നോക്കെത്താദൂരത്തോളം പച്ചയുടെ വേലിയേറ്റമാണ്.
വഴിയിലെ കുഞ്ഞു പാലത്തിനുചുവട്ടിലെ ഇത്തിരിവെളളത്തില്‍ താറാവുകൂട്ടം കളിച്ചുതിമിര്‍ക്കുകയാണ്. മണ്‍ വഴികളില്‍ നിന്ന് പതിയേ വയല്‍ വരമ്പിലേക്കിറങ്ങി. അങ്ങ് ദൂരെ വിശാലമായ പാടത്തിനുമപ്പുറത്ത് കുന്നിറങ്ങി വരുന്ന മഴ മേഘങ്ങള്‍ . ആ വയല്‍ ഞരമ്പുകളിലൂടെ രവിയുടെ ഏകാധ്യാപക വിദ്യാലയം ലക്ഷ്യമാകകി നടന്നു...
മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=14432

No comments:
Post a Comment